പത്തനംതിട്ട: അടൂരിൽ വീടിനുള്ളിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. 31-കാരിയായ ഷെഹനയാണ് മരിച്ചത്.......
ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണമാകുന്നു. ഇറാനെ ലക്ഷ്യമിട്ട് തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ......

വിവിധ വെബ്സൈറ്റുകള്‍, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി പ്രമുഖ ബാങ്കിന്റെ വ്യാജ മാരത്തോണ്‍ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളില്‍ നിന്നും രജിസ്ട്രേഷന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നൂവെന്നുംഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസിൻ്റെ മുന്നറിയിപ്പ്.
"മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 " എന്ന പേരില്‍ പ്രചരിക്കുന്ന പരസ്യങ്ങളിലൂടെ വലിയ സമ്മാനത്തുക,സ്പോണ്‍സര്‍ഷിപ്പ്, സൗജന്യ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന്, മാരത്തോണിന്റെ ഭാഗമായി രജിസ്ട്രേഷന് ഫീസ് എന്ന പേരില്‍ 698 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നു. പൊതുജനങ്ങളുടെ വിശ്വാസ്യതയ്ക്കായി വ്യാജ വെബ്സൈറ്റുകളും ആകര്‍ഷകമായ പോസ്റ്ററുകളും ഇതിനായി ഉപയോഗിക്കും.രജിസ്ട്രേഷന് ഫീസ് ലഭിച്ചാല്‍ 'കാലാവസ്ഥാ സാഹചര്യം, മറ്റ് തടസങ്ങള്‍ തുടങ്ങിയ ഒഴിവുകള്‍ ചൂണ്ടിക്കാട്ടി മാരത്തോണ്‍ മാറ്റിവെച്ചതായി സന്ദേശം അയയ്ക്കുകയും പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
പൊതുജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാതിരിക്കുന്നതിന് കേരള പോലീസ് നൽകുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി രജിസ്ട്രേഷന് നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും പരിപാടിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. ......
കൊച്ചി: കാട്ടാനശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിച്ച വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കി സംരക്ഷണമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര കൃഷിവിജ്ഞാന കേന്ദ്രം
സയന്റിസ്റ്റും കേന്ദ്രകൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടറുമായ ഡോ. ഷിനോജ് സുബ്രമണ്യത്തിന്റെ നേതൃത്വത്തിൽ കോതമംഗലം വാവേലിയിൽ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു.
ഇവിടത്തെ പുൽതൈല നിർമാണ യൂണിറ്റ് സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി പ്രൊഫ. ......
ദോഹ: ഖത്തറിന്റെ ആധുനികവൽക്കരണത്തിന്അടിത്തറയിടുകയും ആഗോള മാധ്യമ ഭൂപടത്തിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുകയും ചെയ്ത ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം (IMF) അനുശോചനം രേഖപ്പെടുത്തി.
അറബ് ലോകത്ത് മാത്രമല്ല, ആഗോളതലത്തിൽ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന്റെയും നിർഭയ പത്രപ്രവർത്തനത്തിന്റെയും പുതിയ മുഖമായി മാറിയ 'അൽജസീറ' വാർത്താ ശൃംഖലയുടെ ഉത്ഭവത്തിന് കാരണക്കാരനായ ദീർഘദർശിയായ ഭരണാധികാരിയായിരുന്നു ഫാദർ അമീർ എന്ന് മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
"അൽജസീറയുടെ രൂപീകരണത്തിലൂടെ മിഡിൽ ഈസ്റ്റിലെ മാധ്യമ സംസ്കാരത്തെത്തന്നെ അദ്ദേഹം തിരുത്തിക്കുറിച്ചു. ലോകത്തെവിടെയുമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി അൽജസീറയെ മാറ്റിയെടുക്കാൻ ഫാദർ അമീർ നൽകിയ നിർഭയമായ പിന്തുണയും ദീർഘവീക്ഷണവും മാധ്യമ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ടതാണെന്ന്ഇന്ത്യൻ മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖത്തറിനെ ഒരു ആധുനിക നയതന്ത്ര-സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ......
സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് ഇന്ത്യയും ജപ്പാനും
ഇന്ത്യയും ജപ്പാനും തമ്മിൽ എട്ടാമത് പ്രതിരോധ നയ സംഭാഷണം ഇന്ന് (ജൂലൈ 13) ജപ്പാനിലെ ടോക്കിയോയിൽ നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി ശ്രീ കാനോ കോജിയും നയിച്ചു. ......
ശാസ്ത്രം വികസിക്കുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ ജീവിതരീതിയും മാറും എന്നുള്ളത് ഒരു സാമാന്യതത്വമാണ്. അവന്റെ ചിന്തയിലും പ്രവർത്തിയിലുമെല്ലാം ആ മാറ്റം പ്രതിഫലിക്കുകയും ചെയ്യും. ......
ചെങ്ങന്നൂർ: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ 2026–27 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി സനോജ് വർഗീസ് സ്ഥാനമേറ്റു. തിരുവല്ല വൈ എം സി ഏ ഹാളിൽ
നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ, വൈഎംസി.എ, വൈഡബ്ല്യുസിഎ, വൈസ് മെൻസ് ഇന്റർനാഷണലിന്റെ നേതാക്കൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തിരുവല്ല ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽമുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂളിൽ മലങ്കര കാതോലിക്ക സഭയുടെ പുനരൈക്യ ശില്പി മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണം പ്രിൻസിപ്പൽ ബിനു കെ സാമുവേൽ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ സാബു പ്രഭാഷണം നടത്തി. ......
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി തൽസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞ് കെ.മുരളീധരൻ നടത്തിയ ഒരു പ്രസ്താവനയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിൽസൺ രോഗം ബാധിച്ച് വിൽഫ്രഡ് എന്ന രോഗി കട്ടിലിൽ നിന്ന് താഴെ വീണ് (2026 മെയ് മാസം മുപ്പതാം തീയതി) മരിച്ചു എന്നും, മരിച്ചതിന്റെ കാരണം വീഴ്ചയുടെ ക്ഷതം ആണോ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധകൊണ്ടാണോ ചികിത്സാ പ്പിഴവ് കൊണ്ടാണോ എന്ന് പോസ്റ്റ്മാർട്ടം കഴിഞ്ഞാൽ ഉടനെ വിശദീകരിക്കാമെന്ന് പറഞ്ഞതായി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിൽ റിപ്പോർട്ട് ചെയ്തിട്ട് ആഴ്ചകൾ നാലായി. കട്ടിലിൽ നിന്നും വീണ ഉടനെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും, മരണപ്പെട്ട രോഗി അബോധാവസ്ഥയിലായിരുന്നോ എന്നും മറ്റുമുള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ......